Skip to main content
ഫോട്ടോ: ലോക എയ്ഡ്സ് വിരുദ്ധ ദിനാചരണം ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍ സംസാരിക്കുന്നു.

ലോക എയ്ഡ്സ് വിരുദ്ധ ദിനം: ജില്ലാ തല ഉദ്ഘാടനം നടന്നു

 

ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ടി.ബി ഓഫീസ്, ഐ.എം.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ലോക എയ്ഡ്സ് വിരുദ്ധ ദിനാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ലോക എയ്ഡ്സ് വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ഐ.എം.എ ഹാളില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ.പി റീത്ത എയ്ഡ്സ്   വിരുദ്ധ ദിനാചരണ സന്ദേശം നല്‍കി. ഐ.എം.എ പാലക്കാട് സെക്രട്ടറി ഡോ. ആര്‍. സത്യജിത്ത് എയ്ഡ്സ് വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി-മെറ്റ് കോളെജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൂകാഭിനയം, മിസ്റ്റിക്ക് എറ മജീഷ്യന്‍ ശരവണന്‍ അവതരിപ്പിച്ച മാജിക്ക് ഷോ, വെന്‍ട്രിലോക്വിസം എന്നിവ അരങ്ങേറി. ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്നോടിയായി സംഘടിപ്പിച്ച ബോധവത്കരണ റാലി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ.ആര്‍ ശെല്‍വരാജ് ഫ്ളാഗ് ഓഫ് ചെയ്തു. റാലിയില്‍ പാലക്കാട് ഗവ. നഴ്സിംഗ് സ്‌കൂള്‍ ഒന്നാം സമ്മാനവും സി-മെറ്റ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ രണ്ടാം സമ്മാനവും മെഴ്സി കോളെജ് വിദ്യാര്‍ത്ഥിനികള്‍ മൂന്നാം സമ്മാനവും നേടി. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, റാലിയില്‍ കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി സുരക്ഷാ പ്രോജക്ടുകള്‍, പി.ഡി എന്‍.പി പ്ലസ്സ്, ജില്ലാ ടി.ബി ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം) ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. റാലിക്കു മുന്നോടിയായി സി-മെറ്റ് കോളെജ് വിദ്യാര്‍ത്ഥിനികളുടെ ഫ്ളാഷ് മോബും അരങ്ങേറി.

എയ്ഡ്സ് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ വിവിധ കീഴ്സ്ഥാപനങ്ങളില്‍ ദീപം തെളിയിക്കല്‍, ബോധവത്കരണ റാലികള്‍, ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിച്ചു. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അഭിമുഖ്യത്തിലുള്ള ബോധവത്കരണ കലാരൂപങ്ങള്‍ ഡിസംബര്‍ മാസം ജില്ലയിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. അറുപതോളം വേദികളില്‍ അരങ്ങേറുന്ന പ്രദര്‍ശനങ്ങള്‍ അവതരിപ്പിക്കുന്നത് മിസ്റ്റിക്ക് എറ, മനോരഞ്ജന്‍ കോഴിക്കോട്, തണ്ണീര്‍മുക്കം സദാശിവന്‍ എന്നിവരാണ്. മാജിക്ക് ഷോ, വെന്‍ട്രിലോക്വിസം, തെരുവു നാടകം, കഥാപ്രസംഗം എന്നീ കലാരൂപങ്ങളാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ അരങ്ങേറും.

ജില്ലാതല പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ.ആര്‍ ശെല്‍വരാജ്, പി.ഡി.എന്‍.പി പ്ലസ്സ് പ്രസിഡന്റ് എ. സുമതി, ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. പി. സജീവ് കുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

date