Skip to main content

വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കം

വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കമായി. വി.ജോയി എം എല്‍ എ ഉദ്ഘാടനം ചെയ്തു. നെടുങ്ങണ്ട എസ്. എന്‍. വി. എച്ച്. എസ്. എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍ അധ്യക്ഷയായി. ഗ്രൂപ്പ് മത്സരങ്ങളിലടക്കം ആയിരത്തിലധികം യുവജനങ്ങള്‍ കേരളോത്സവത്തിന്റെ ഭാഗമാകും. ഡിസംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളിലായി വിവിധ വേദികളില്‍ മത്സരം നടക്കും.

കായിക മത്സരങ്ങള്‍ നെടുങ്ങണ്ട എസ്.എന്‍.വി.എച്ച്.എസ്.എസ്, ഞെക്കാട് ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്, മണമ്പൂര്‍ ജയകേരളം ക്ലബ്ബ് കോര്‍ട്ട്, ഇടവ നൂറാ ഇന്‍ഡോര്‍ ബാഡ്മിന്റന്‍ സ്റ്റേഡിയം, താഴെവെട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പിരപ്പന്‍കോട് നീന്തല്‍ സമുച്ചയം, ബ്രദേഴ്‌സ് തോണിപ്പാറ ക്ലബ്ബ് എന്നിവിടങ്ങളിലും കലാമത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് നടക്കുന്നത്. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിന്‍ രാജ്, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദര്‍ശിനി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.ഡിസംബര്‍ നാലിനു സമാപന സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.

date