Skip to main content
ഫോട്ടോ: ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ലോഗോ പ്രകാശനം അഡ്വ. കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വഹിക്കുന്നു.

ജില്ലാ ക്ഷീരകര്‍ഷക സംഗമം: ലോഗോ പ്രകാശനം ചെയ്തു

 

ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ലോഗോ പ്രകാശനം അഡ്വ. കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി അനുയോജ്യമായ ലോഗോകള്‍ പൊതുജനങ്ങളില്‍ നിന്ന് ക്ഷണിച്ചിരുന്നു. മത്സരത്തില്‍ ലഭിച്ച പതിനഞ്ചോളം ലോഗോകളില്‍ നിന്നും മലപ്പുറം തിരൂര്‍ തുമരക്കാവ് എ.എല്‍.പി സ്‌കൂളിലെ അധ്യാപകനായ അസ്ലാം തിരൂര്‍ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കേരളശ്ശേരി സെന്റര്‍ ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11 മുതല്‍ 16 വരെയാണ് ക്ഷീര കര്‍ഷക സംഗമം നടക്കുന്നത്. കോങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ അധ്യക്ഷനായി. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത്, കോങ്ങാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി ശശിധരന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്തംഗം എ. രജനി, ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍. ബിന്ദു, ക്ഷീരവികസന ഓഫീസര്‍ പി. ദിവ്യ, ക്ഷീര സംഘം പ്രസിഡന്റുമാരായ വി. ഉണ്ണികൃഷ്ണന്‍, പി. മാധവന്‍, പി. നന്ദകുമാര്‍, എം. ശിവപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
 

date