Skip to main content
ഫോട്ടോ : നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മൂലൂര്‍ക്കര എ.എം.എല്‍.പി സ്‌കൂളിലെ ശുചിമുറി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

ഓങ്ങല്ലൂരില്‍ വിവിധ സ്‌കൂളുകളില്‍ ശുചിമുറി ബ്ലോക്ക് കെട്ടിടം ഉദ്ഘാടനം നടന്നു

 

ശുചിത്വമിഷന്റെ ഭാഗമായി ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത എയ്ഡഡ് സ്‌കൂളുകളിലെ ശുചിമുറി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. മൂലൂര്‍കര എ.എം.എല്‍.പി സ്‌കൂള്‍, കള്ളാടിപറ്റ എ.എം.എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ശുചിമുറി ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 13.55 ലക്ഷം വീതം ചിലവഴിച്ചാണ് രണ്ട് സ്‌കൂളുകളിലും ശുചിമുറി ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന തെരെഞ്ഞെടുത്ത എയ്ഡഡ് സ്‌കൂളുകളില്‍ നിര്‍മ്മിക്കുന്ന ശുചിമുറി ബ്ലോക്കുകളുടെ ആദ്യഘട്ട ഉദ്ഘാടനമാണ് നടന്നത്. മൂലൂര്‍കര എ.എം.എല്‍.പി സ്‌കൂളില്‍ 426 സ്‌ക്വയര്‍ ഫീറ്റിലും കള്ളാടിപറ്റ എ.എം.എല്‍.പി സ്‌കൂളില്‍ 410 സ്‌ക്വയര്‍ ഫീറ്റിലുമാണ് നിര്‍മാണം. പഞ്ചായത്തിലെ മരുതൂര്‍, കൊണ്ടൂര്‍ക്കര എല്‍.പി സ്‌കൂളുകളില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി. രജീഷ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ദിവ്യ ദിവാകരന്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
 

date