Skip to main content
  ഫോട്ടോ: ചിറ്റൂര്‍ ബ്ലോക്ക് തല കേരളോത്സത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് ജേതാക്കള്‍ക്ക് സമ്മാന വിതരണം ചെയ്യുന്നു.

ചിറ്റൂര്‍ ബ്ലോക്ക്തല കേരളോത്സവത്തിന് സമാപനമായി എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ഓവറോള്‍ ജേതാക്കള്‍

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിറ്റൂര്‍ ബ്ലോക്ക്തല കേരളോത്സവത്തിന് സമാപനമായി. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 172 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി. 131 പോയിന്റുമായി നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. മത്സര വിജയികള്‍ ചിറ്റൂരില്‍ നടക്കുന്ന ജില്ലാതല കേരളോത്സവത്തില്‍ പങ്കെടുക്കും. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് ദിവസങ്ങളിലായി ചിറ്റൂര്‍ ടെക്കനിക്കല്‍ ഹൈസ്‌ക്കൂള്‍, കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട്, കൊഴിഞ്ഞാമ്പാറ കൈരളി ഗാര്‍ഡന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, നല്ലേപ്പിളളി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുജാത അധ്യക്ഷയായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ മണികുമാര്‍, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനീഷ, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് റിഷാ പ്രേംകുമാര്‍, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയദര്‍ശിനി, നല്ലേപ്പളളി ഗ്രാമ പഞ്ചായത്ത് പഞ്ചായത്തംഗം പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഷക്കീല എന്നിവര്‍ പങ്കെടുത്തു.

date