Skip to main content

എയ്ഡ്‌സ് ദിനം: ബോധവത്ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി

ആലപ്പുഴ: ജില്ല ടി.ബി. സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ ഹൈബ്രിഡ് ഐ.ഡി.യു. പ്രോജക്ടിന്റെ നേതൃത്വത്തില്‍ മൊബൈല്‍ സ്‌ക്രീനിങ് ക്യാമ്പ് നടത്തി. എക്‌സൈസ് സി.ഐ. പ്രസാദ് ഫ്‌ലാഗ് ഓഫ് ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ് മാനേജര്‍ അനീസ് അഷ്‌റഫ് എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. സവിത ഷേണായി, ജിബിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

സുരക്ഷാ ഹൈബ്രിഡ് ഐ.ഡി.യു. പുന്നമടയില്‍ ഹൗസ് ബോട്ട് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച  ബോധവത്ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രോജക്ട് മാനേജര്‍ അനീസ് അഷ്‌റഫ്, ടൂറിസം എസ്.ഐ. ജയ മോഹന്‍, ജിബിന്‍ ജോര്‍ജ്, വിഷ്ണു ദാസ്, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date