Skip to main content

മാധ്യമ അക്രഡിറ്റേഷൻ ഓൺലൈൻ പുതുക്കൽ ഡിസംബർ 02 മുതൽ 09 വരെ

 
മീഡിയ / ജേണലിസ്റ്റ് അക്രഡിറ്റേഷൻ 2023 ലേക്ക് പുതുക്കാൻ ഓൺലൈനായി 2022 ഡിസംബർ 09 വെള്ളിയാഴ്ച വരെ ഓൺലൈനായി അപേക്ഷിക്കാം.
        ഓൺലൈനായി http://www.iiitmk.ac.in/iprd/login.php എന്ന പേജിലെത്തി അക്രഡിറ്റേഷൻ നമ്പരും പാസ്‌വേഡും ടൈപ്പ് ചെയ്താൽ നിലവിലുള്ള പ്രൊഫൈൽ പേജ് ലഭിക്കും. പാസ്‌വേഡ്‌ ഓർമയില്ലാത്തവർ ‘ഫോർഗോട്ട് പാസ്‌വേഡ്‌’ വഴി റീസെറ്റ് ചെയ്താൽ പുതിയ പാസ്‌വേഡ്‌ നിങ്ങളുടെ അക്രഡിറ്റേഷൻ കാർഡിൽ നൽകിയിട്ടുള്ള ഇ-മെയിൽ ഐഡിയിൽ എത്തും. (പുതിയ പാസ്‌വേഡ്‌ മെയിലിന്റെ ഇൻബോക്സിൽ കണ്ടില്ലെങ്കിൽ സ്പാം ഫോൾഡറിൽ കൂടി പരിശോധിക്കണം.)
 
പ്രൊഫൈലിൽ പ്രവേശിച്ചാൽ ‘റിന്യൂ രജിസ്ട്രേഷൻ’ എന്ന ലിങ്ക് വഴി ആവശ്യമായ തിരുത്തലുകളും പുതിയ വിവരങ്ങളും ഫോട്ടോയും ഒപ്പും ചേർക്കാം. തുടർന്ന്, അപ്ഡേഷനുകൾ ‘കൺഫേം’ ചെയ്ത് പ്രിന്റ് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രത്തോടെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ ഡിസംബർ 09 വൈകിട്ട് അഞ്ചിന് മുമ്പ് നിർബന്ധമായും സമർപ്പിക്കണം.
 
        2022ൽ ഓൺലൈനായി അപേക്ഷിച്ച് കാർഡ് നേടിയവർക്കാണ് ഇത്തവണ പുതുക്കാൻ അവസരമുള്ളത്. അടുത്ത വർഷത്തേക്ക് പുതുക്കാത്തവുരുടെ അക്രഡിറ്റേഷൻ റദ്ദാകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം.

date