Skip to main content

എയ്ഡ്‌സ് ദിനറാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു

 കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും വരദൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ എയ്ഡ്‌സ് ദിനറാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ബിനു ജേക്കബ്  അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. രേഷ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പനമരം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.  ഗ്രാമപഞ്ചായത്ത്  വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ. കുഞ്ഞായിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നജീബ് കരണി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി.എന്‍ സുമ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.കെ മനോജ്, തുടങ്ങിയവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ബി.എഡ് കോളേജ് അധ്യാപകര്‍, ലയണ്‍സ് ക്ലബ് പ്രതിനിധികള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജെ.പി.എച്ച്.എന്‍ മാര്‍, ആശ പ്രവര്‍ത്തകര്‍, കമ്പളക്കാട് ലയണ്‍സ് ക്ലബ്, ബി.എഡ് കോളേജ്, കണിയാമ്പറ്റ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പനമരം നഴ്‌സിംഗ് സ്‌കൂള്‍ എന്നിവിടങ്ങളിലെ അധ്യാപക-വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കെടുത്തു.

date