Skip to main content

ലോക ഭിന്നശേഷി ദിനം:  ജില്ലാതല ആഘോഷം ഉണര്‍വ്വ് 2022 ശനിയാഴ്ച (3) സമാപന സമ്മേളനം  മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

 

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച( ഡിസംബര്‍ 3 )ജില്ലാതല ആഘോഷം സംഘടിപ്പിക്കുന്നു. ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മഹാരാജാസ് കോളേജ് മൈതാനത്ത് 'ഉണര്‍വ്വ് 2022'  എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍ രാവിലെ 9 ന് പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിവിധ കലാ കായിക മത്സരങ്ങള്‍ നടക്കും. 

വൈകിട്ട്  3.30 ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജില്ലാ വികസനകാര്യ കമ്മീഷണര്‍ ചേതന്‍കുമാര്‍ മീണ തുടങ്ങിയവര്‍ പങ്കെടുക്കും. 

ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അവര്‍ക്ക് പിന്തുണയും സുരക്ഷിതത്വവും ഉറപ്പ് വരുത്തി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷി ദിനം ആചരിക്കുന്നത്.

date