Skip to main content

കഞ്ഞിക്കുഴി പഞ്ചായത്തില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു

 

ആലപ്പുഴ: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ തുടക്കം. പദ്ധതിയുടെ ആദ്യ പ്രവര്‍ത്തനം 14ാം വാര്‍ഡിലെ  മുപ്പിരിത്തോട്ടില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച നീര്‍ത്തട നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സന്തോഷ് കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മരായ എസ്.ജ്യോതിമോള്‍, ബൈരഞ്ജിത്ത്, കമലമ്മ, ഇറിഗേഷന്‍ വകുപ്പ് ഓവര്‍സിയര്‍ ബിന്ദു, നവകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ശ്രുതി, ഗ്രാമപഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗം ഓവര്‍സിയര്‍ അനീഷ്, തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date