Skip to main content

ജീവൻ രക്ഷ മരുന്നുകളുടെ വിതരണം ആരംഭിച്ചു

 

ആലപ്പുഴ: മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യമായി ജീവൻ രക്ഷ മരുന്നുകൾ വിതരണം ചെയ്തു.  2021-22 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മരുന്ന് വിതരണം ചെയ്തത്. ആദ്യ ഘട്ടത്തിൽ പത്തു ലക്ഷം രൂപയുടെ ജീവൻ രക്ഷാ മരുന്നുകളാണ് വിതരണം ചെയ്യുന്നത്.
രോഗികളുടെ വിവരങ്ങൾ പഞ്ചായത്ത് അംഗങ്ങളും ആശ പ്രവർത്തകരും മുഖേന ശേഖരിച്ചതിന് ശേഷമാണ് മരുന്ന് വിതരണം.

ചെട്ടിക്കാട് റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെൻററിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.പി സംഗീത വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി സജി അധ്യക്ഷത വഹിച്ചു. എ.എം.ഒ ഡോ. എൽ.കെ. ഗായത്രി പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ കെ.ജി. സുഖദേവ്, ലളിത വിദ്യാധരൻ, കുഞ്ഞുമോൾ ഷാജി, ജാസ്മിൻ ബിജു, മെഡിക്കൽ ഓഫിസർ ഡോ.എൽ. ആർ രചന, ചെട്ടിക്കാട് ഹെൽത്ത് ഇൻസ്പെക്ടർ ആർ. ഹരിലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഹമ്മദ് റിയാസ് തുടങ്ങിയവർ സംസാരിച്ചു.

date