Skip to main content

വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കതിരെ നടപടി

 

മിനിപമ്പയിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തതും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷൻ (ഫുഡ്‌ സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ )

 എടുക്കാത്തതുമായ കടകൾക്കതിരെ ജില്ലാ സപ്ലൈ ഓഫീസർക്ക് നടപടിക്ക് ശിപാർശ നൽകി. പൊന്നാനി സപ്ലൈ ഓഫീസർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മിനി പമ്പയിലെ കടകളിൽ നടത്തിയ പരിശോധനയിൽ 

ലൈസൻസ് ഇല്ലാതെയും വില വിവര പട്ടിക പ്രദർശിപ്പിക്കാതെയും പ്രവർത്തിച്ച മൂന്ന് കടകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തത്. 

 

date