Skip to main content

ഭക്ഷ്യസംസ്കരണം: ഏകദിന ശില്പശാല സംഘടിപ്പിച്ചു 

 

 

ഭക്ഷ്യസംസ്കരണ രംഗത്തെ നൂതനാശയങ്ങളും പദ്ധതികളും സംരംഭകരെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഏറനാട് താലൂക്ക് തല ഏകദിന ശില്പശാല മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി സ്മാരകഹാളിൽ നടന്നു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.മുജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വ്യവസായ ഓഫിസർ എം.എസ് സുനിത അധ്യക്ഷയായി.

 

 ഭക്ഷ്യസംസ്കരണമേഖലയിലെ നൂതന സാധ്യതകൾ എന്ന വിഷയത്തിൽ ഫുഡ്‌ ടെക് കൺസൽടന്റ് റഫീഖ് കാവനൂർ പി.എം.എഫ്.എം.ഇ സ്കീമും സാധ്യതകളും എന്ന വിഷയത്തിൽ ജില്ലാ ഡിആർപി പി.റഹീസ് എന്നിവർ ക്ലാസെടുത്തു.

കൊണ്ടോട്ടി വ്യവസായ വികസന ഓഫീസർ നിസാം കെ കാരി, മലപ്പുറം ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ സുബൈദ കെ തുടങ്ങിയവർ പങ്കെടുത്തു. 120 ഓളം സംരംഭകർ ശില്പശാലയിൽ പങ്കെടുത്തു.

 

date