Skip to main content

ഭിന്നശേഷി വാരാചരണം: സൈക്കിള്‍ റാലി സംഘടിപ്പിച്ചു 

 

 ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് ആലുവ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെയും (ബിആര്‍സി) സമഗ്ര ശിക്ഷ  കേരളയുടെയുടെയും നേതൃത്വത്തില്‍ സൈക്കിള്‍ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ഗവ. ഹൈസ്‌ക്കൂളില്‍ നിന്ന് ആരംഭിച്ച ബോധവല്‍ക്കരണ സൈക്കിള്‍ റാലി എറണാകുളം റൂറല്‍ എ.എസ്.പി ബിജി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഹോളി ഗോസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ബാന്‍ഡ് മേളത്തോടെ റാലി സ്വീകരിച്ചു. കുട്ടികളുടെ ഫ്‌ളാഷ് മോബും ഭിന്നശേഷി  വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സുഡ് കെമി കമ്പനിയുടെ സഹകരണത്തോടെ നവീകരിച്ച ബി.ആര്‍.സിയുടെ പുതിയ ഹാള്‍ കമ്പനി ചീഫ് മാനേജര്‍ സജി മാത്യു ഉദ്ഘാടനം ചെയ്തു. 

കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതിയംഗം മുഹമ്മദ് അന്‍വര്‍, ബിനാനിപുരം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി. ആര്‍. സുനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. ജി. ഹരി
ആലുവ ബി. ആര്‍. സി പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. എസ് സോണിയ, ട്രെയിനി പി.എന്‍. റെജികുമാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date