Skip to main content

സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് ഇന്‍സെന്റീവ്

അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന ഡെപ്പോസിറ്റ് പ്രവര്‍ത്തി പ്രകാരം സര്‍ക്കാര്‍സ്ഥാപനങ്ങളില്‍/തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ഓണ്‍ ഗ്രിഡ്, ഹൈബ്രിഡ്, സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്കും, സോളാര്‍ തെരുവുവിളക്കുകള്‍ക്കും (ഹൈമാസ്റ്റ്, മിനിമാസ്റ്റ് )പദ്ധതി തുകയുടെ 10 ശതമാനം അനെര്‍ട്ട് ഇന്‍സെന്റീവ് നല്‍കും.  സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് പദ്ധതി തുകയുടെ 25ശതമാനം സബ്‌സിഡി ചാര്‍ജിങ് സ്റ്റേഷനും 50 ശതമാനം സബ്‌സിഡി സൗരോര്‍ജ നിലയത്തിനും (അഞ്ച് കിലോ വാട്ട് - 50 കിലോ വാട്ട്) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9188119403, ഈ മെയില്‍- pathanamthitta@anert.in.

date