Skip to main content

ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കാം

കേരളാ ലിഫ്റ്റ് ആന്റ് എസ്‌കലേറ്റേഴ്സ് ആക്ട്, 2013, കേരളാ ലിഫ്റ്റ് ആന്റ് എസ്‌കലേറ്റേഴ്സ് റൂള്‍സ്, 2012 എന്നിവ പ്രകാരം ബഹുനില കെട്ടിടങ്ങളില്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നതും കേരളാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പില്‍ നിന്നും പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുള്ളതുമായ ലിഫ്റ്റുകളുടേയും, എസ്‌കലേറ്ററുകളുടേയും കാലഹരണപ്പെട്ട ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി  2023 ഫെബ്രുവരി ഒന്‍പത് വരെ അദാലത്ത് സംഘടിപ്പിക്കുന്നു.

 

ഇതിനായി ലിഫ്റ്റ്/എസ്‌കലേറ്റര്‍ ഒന്നിന് 3310 രൂപാ അടച്ച്  ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ഈ കാലയളവില്‍ നല്‍കണം. സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഈ അവസരം എല്ലാ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തി ലിഫ്റ്റ്/എസ്‌കലേറ്റര്‍ പ്രതിഷ്ഠാപനങ്ങള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് പുതുക്കി വാങ്ങണം. വിശദവിവരങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റുമായി ബന്ധപ്പെടുക. ഫോണ്‍: 0468-2223123/2950004.

date