Skip to main content

ക്ഷേമ പെൻഷൻ മസ്റ്ററിംഗ്

2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കൾക്കായി നടത്തിയിരുന്ന മസ്റ്ററിംഗ് ഇനിയും പൂർത്തായാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ടിട്ടുള്ള സാമൂഹ്യ/ ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾക്ക്  സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്റർ ചെയ്യുന്നതിനും മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ / ക്ഷേമനിധി ബോർഡുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനും എല്ലാ മാസവും ഒന്നു മുതൽ 20 വരെ (പെൻഷൻ ബിൽ പ്രോസസ്സിംഗിനായി സേവന സൈറ്റ് ക്ലോസ് ചെയ്യുന്നതിന് മുമ്പുള്ള കാലയളവ്) സമയം അനുവദിച്ചു. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയട്ടില്ലായെന്ന കാരണത്താൽ പെൻഷൻ തടയപ്പെട്ടവർ മാത്രമേ മസ്റ്റർ ചെയ്യേണ്ടു. അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്റർ ചെയ്യുന്നതിനായി 30 രൂപയും പെൻഷൻ ഗുണഭോക്താവിന്റെ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 130 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിനു നൽകണം.

പി.എൻ.എക്സ്. 5956/2022

date