Skip to main content

പ്രൊപ്പോസൽ ക്ഷണിച്ചു

സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ പഠനനിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി 2022-23 സാമ്പത്തിക വർഷം കോഴിക്കോട് ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പോസ്റ്റ്‌മെട്രിക് ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്നതിന് ST കമ്മ്യൂണിറ്റി/ കുട്ടികൾ/ യുവജനങ്ങൾ എന്നീ മേഖലകളിൽ ജോലി ചെയ്ത് പ്രവൃത്തിപരിചയമുള്ള ഏജൻസികളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസൽ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15. പ്രീബിഡ് മീറ്റിംഗ് ഡിസംബർ 10നു പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0471-2303224, 0471-2304594.

പി.എൻ.എക്സ്. 5961/2022

date