Skip to main content

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

ഡിസംബർ അഞ്ചു മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ ഏഴു വരെയുമായിരിക്കും.

മലപ്പുറംതൃശൂർപാലക്കാട്കൊല്ലംആലപ്പുഴപത്തനംതിട്ടവയനാട് ജില്ലകളിൽ ഡിസംബർ അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയുമുള്ള ദിവസങ്ങളിൽ റേഷൻ കടകൾ രാവിലെ പ്രവർത്തിക്കും. ഡിസംബർ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷൻ കടകളുടെ പ്രവർത്തനം.

എറണാകുളംകോഴിക്കോട്തിരുവനന്തപുരംകണ്ണൂർകോട്ടയംകാസർകോഡ്ഇടുക്കി ജില്ലകളിൽ ഡിസംബർ 12 മുതൽ 17 വരെയും 26 മുതവൽ 31 വരെയുമുള്ള ദിവസങ്ങളിൽ രാവിലെ റേഷൻ കടകൾ പ്രവർത്തിക്കും. ഡിസംബർ അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷൻ കടകൾ പ്രവർത്തിക്കുക.

പി.എൻ.എക്സ്. 5966/2022

date