Skip to main content

പറമ്പിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം

മാറിമാറിയുന്ന കാലാവസ്ഥയിൽ ദൈനംദിന കാലാവസ്ഥ അറിയാനും പഠിക്കാനും ദിനാവസ്ഥാ കേന്ദ്രവുമായി പറമ്പിൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ. സംസ്ഥാന സർക്കാരിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ 83,000 രൂപ ചിലവിലാണ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

 

കാലാവസ്ഥാ വ്യതിയാനങ്ങളെ ശാസ്ത്രീയ ഉപകണങ്ങളുടെ സഹായത്തോടെ കണ്ടെത്തുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മഴ അളക്കുന്നതിന് മഴമാപിനി, ഒരു ദിവസത്തെ കൂടിയതും കുറഞ്ഞതുമായ താപനില അളക്കാൻ സിക്സിന്റെ മാക്സിമം മിനിമം തെർമോമീറ്റർ, അന്തരീക്ഷത്തിലെ ഈർപ്പം (ആർദ്രത) അളക്കാൻ വൈറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, കാറ്റിന്റെ ദിശ അറിയാൻ വിൻഡ് വെയ്ൻ, കാറ്റിന്റെ വേഗത മനസിലാക്കാൻ കപ്പ് കൗണ്ടർ അനിമോമീറ്റർ എന്നിവയാണ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. 

 

ഭൂമിശാസ്‌ത്രം ഐച്ഛിക വിഷയമായി പ്ലസ്‌ടു ബാച്ച് പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകളിലാണ് ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം തുടങ്ങുന്നത്. പ്രാദേശിക കാലാവസ്ഥാമാറ്റം നിർണ്ണയിച്ചു ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്ത കാലത്ത് രക്ഷാപ്രവർത്തന ഒരുക്കങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും കേന്ദ്രത്തിലൂടെ സാധിക്കും. സ്റ്റേഷന്റെ പ്രതിദിന ചുമതല നിർവ്വഹിക്കാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. ജില്ലയിൽ 18 സ്കൂളുകളിലാണ് ദിനാവസ്ഥാ കേന്ദ്രം സ്ഥാപിക്കുന്നത്.

 

 

 

 

date