Skip to main content

മൊകേരി ഗവ. കോളേജിൽ ദേശീയ സെമിനാർ നടത്തി

മൊകേരി ഗവൺമെന്റ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ നടത്തി. 'കേരളത്തിലെ അടിസ്ഥാന വികസനവും പൊതുകടവും' എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

 

സെമിനാർ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അഷ്റഫ് കെ.കെ അധ്യക്ഷത വഹിച്ചു. ഡോ.കൃഷ്ണൻ ചാലിൽ, സിദ്ദീഖ് റാബിയത്ത്, ഡോ.സിന്ധു കൃഷ്ണദാസ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

 

അധ്യാപകരായ സഫീർ വി.എം, ആദർശ് എം.പി, ഡോ. ദിനേശ് എം.പി നിത്യശ്രീ സി.പി എന്നിവർ സംബന്ധിച്ചു.

 

 

date