Skip to main content

അറിയിപ്പുകള്‍

പരിശീലനം നല്‍കുന്നു 

 

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ എട്ട്, ഒന്‍പത് തീയ്യതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഡിസംബര്‍ എഴിന് മുന്‍പായി പരിശീലന കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04972-763473.

 

 

 

 

എച്ച് എസ് എസ് ടി ജ്യോഗ്രഫി തസ്തികയില്‍ ഒഴിവ്

 

എറണാകുളം ജില്ലയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച് എസ് എസ് ടി ജ്യോഗ്രഫി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ ശ്രവണ / മൂക പരിമിതരെയും മറ്റ് അംഗ പരിമിതരെയും പരിഗണിക്കുന്നതാണ്. പ്രായം : ജനുവരി 01 ന് 40 വയസ്സ് കവിയാന്‍ പാടില്ല. യോഗ്യത എം എസ് സി/എംഎ ജ്യോഗ്രഫി 50 ശതമാനം മാര്‍ക്കോട് കൂടി പാസ്സായിരിക്കണം. ബി.എഡ് സോഷ്യല്‍ സയന്‍സ്, സെറ്റ് /തത്തുല്ല്യം. ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ഡിസംബര്‍ 14 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കേണ്ടതാണ്.

 

 

 

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

 

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫാഷന്‍ ഡിസൈനിംഗ് / ഗാര്‍മെന്റ്/ടെക്‌നോളജി/ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യൂജിസി നെറ്റ്, അധ്യാപന പരിചയം (അഭികാമ്യം) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബര്‍ 15ന് വൈകുന്നേരം 5 മണിക്കു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2835390.

 

 

 

ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

വിവിധ പദ്ധതികളിലെ നിലവിലുളള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുന്ദമംഗലം, തൂണേരി ബ്ലോക്കുകളിലെ ബി.സി2, തോടന്നൂര്‍, പേരാമ്പ്ര, ചേളന്നൂര്‍, കുന്ദമംഗലം ബ്ലോക്കുകളിലെ ബിസി3 എന്നീ ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും, അഭിമുഖത്തിന്റയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കുകളില്‍ താമസിക്കുന്നവര്‍, ജില്ലയില്‍ താമസിക്കുന്നവര്‍, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംര്‍ 15 ന് വൈകീട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2373066. www.kudumbashree.org

 

 

 

 

date