Skip to main content

ഭിന്നശേഷി ദിനത്തിൽ പ്രത്യേക ഗ്രാമസഭയുമായി പനങ്ങാട് ഗ്രാമപഞ്ചായത്ത്

സാർവദേശീയ ഭിന്നശേഷി ദിനത്തിൽ പനങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ പ്രത്യേക ഗ്രാമസഭ ചേർന്നു. 2023 - 24 വാർഷിക പദ്ധതിയിലേക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ ചർച്ച ചെയ്ത് തീരുമാനിച്ചു. കിനാലൂർ യു.പി.സ്കൂളിൽ ചേർന്ന ഭിന്നശേഷി ഗ്രാമ സഭ ക്ഷേമകാര്യ വികസന സമിതി ചെയർപേഴ്സൺ കെ.കെ.പ്രകാശിനി ഉദ്ഘാടനം ചെയ്തു.

 

ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ, വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുക, ചികിത്സാ ധനസഹായം തുടങ്ങിയ സേവനങ്ങൾ വാർഷിക പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും.

 

പഞ്ചായത്തംഗം ഇസ്മയിൽ രാരോത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.വി. ഖദീജക്കുട്ടി, പഞ്ചായത്തംഗം കെ.പി. ദിലീപ് കുമാർ, സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ, ഐസിഡിഎസ് സൂപ്പർവൈസർ അജിത തെറ്റത്ത്, കെ.കെ. പത്മനാഭൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

date