Skip to main content

ലോക ഭിന്നശേഷി ദിനാചാരണം നടത്തി

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കതിര് - 2022 പരിപാടി സംഘടിപ്പിച്ചു. സമഗ്ര വികസനത്തിന് പരിവര്‍ത്തന പരിഹാരങ്ങള്‍ എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 'സേവ് ദി ചില്‍ഡ്രന്‍' എന്ന ഇന്റര്‍നാഷണല്‍ എന്‍ ജി ഒയുടെ പ്രോഗ്രാം ഓഫീസര്‍ മന്‍സൂര്‍ അലി ചടങ്ങിന്റെ ഉദ്ഘാടനവും കുട്ടികള്‍ക്കുള്ള ഹിയറിങ് എയിഡ് വിതരണവും നടത്തി. 

 

കോഴിക്കോട് ഐ എം എ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം )ഡോ.ഉമ്മര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എ നവീന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിനിമാ താരം ഗോപികൃഷ്ണന്‍ മുഖ്യാതിഥിയായി. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ കുടുബത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ മന്‍സൂര്‍ അലി ക്ലാസ്സ് നയിച്ചു. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. 

 

ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.മോഹന്‍ദാസ് ടി, ഡി ഐ സി പീഡിയാട്രീഷന്‍ ഡോ.ഷഹിദാ.പി, ദേശീയ ആരോഗ്യ ദൗത്യം ഡോക്യൂമെന്റഷന്‍ കണ്‍സള്റ്റന്റ് ദിവ്യ സി. തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ ആംബൂട്ട് ഫുട്ബോള്‍ ടീം ക്യാപ്റ്റനും കോച്ചും ആയ വൈശാഖ് എസ് ആര്‍ കുട്ടികളും രക്ഷിതാക്കളുമായി സംവദിച്ചു. ഡി ഇ ഐ സി മാനേജര്‍ അജീഷ് ടി നന്ദി പറഞ്ഞു.

 

 

 

 

 

 

date