Skip to main content

സംഗീത സാന്ദ്രമായി ഐഐഎം

ഐഐഎമ്മിനെ സംഗീത സാന്ദ്രമാക്കി പ്രമുഖ കര്‍ണാടിക് സംഗീതജഞ എസ്.സൗമ്യയുടെ കർണ്ണാടിക് സംഗീത കച്ചേരിയും ഉസ്താദ് ബഹാഉദ്ദീൻ ഡാഗറിന്റെ രുദ്രവീണ അവതരണവും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സാംസ്കാരിക സന്നദ്ധ സംഘടനയായ സ്പിക് മാക്കെയും ചേർന്ന് കോഴിക്കോട് ഐഐഎമ്മില്‍ നടത്തുന്ന 'ശ്രുതി അമൃത്' കലാപരിപാടിയിലാണ് 

രണ്ടു പരിപാടികളും അരങ്ങേറിയത്. 

 

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് പങ്കെടുക്കുന്നത്. 

അവസാന ദിവസമായ നാളെ (ഡിസംബർ 4)പ്രശസ്ത പുല്ലാംങ്കുഴല്‍ വിദ്വാന്‍ ഹരിപ്രസാദ് ചൗരസ്യയുടെ ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ കച്ചേരി നടക്കും. പ്രശ്‌സ്ത തബല വിദ്വാന്‍ രാം കുമാര്‍ മിശ്രക്കൊപ്പമാണ് പുല്ലാങ്കുഴല്‍ കച്ചേരി അരങ്ങേറുക.

 

ആദ്യ ദിനമായ വെള്ളിയാഴ്ച പ്രമുഖ കലാകാരന്‍ സൂരജ് നമ്പ്യാരുടെ കൂടിയാട്ടവും വാര്‍സി സഹോദരന്മാരുടെ ഖവാലിയും അരങ്ങേറി. വൈകീട്ട് ആറ് മുതലാണ് പരിപാടി ആരംഭിക്കുക. പരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്.                            

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

date