Skip to main content

ജില്ലയില്‍ വാഹന പരിശോധന ശക്തമാക്കും

 

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജില്ലയില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പൊലീസുമായി ചേര്‍ന്ന് ശക്തമായ വാഹന പരിശോധന നടത്തുമെന്ന് എറണാകുളം ആര്‍.ടി.ഒ  ജി. അനന്തകൃഷ്ണന്‍ അറിയിച്ചു. ക്രിസ്തുമസ്, പുതുവല്‍സര കാര്‍ണിവലുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പെര്‍മിറ്റ് എടുക്കാതെ സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ അനധികൃത സര്‍വീസ് നടത്തുന്ന സ്‌റ്റേജ് കാരിയേജുകള്‍, ഫെയര്‍ മീറ്റര്‍ ഉപയോഗിക്കാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നവര്‍, മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍, പൊതു വാഹനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു

date