Skip to main content
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്  കേരളോത്സവം റോജി. എം.ജോൺ എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി ബ്ലോക്ക് തല കേരളോത്സവത്തിന് തുടക്കം 

 

അങ്കമാലി ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല കേരളോത്സവത്തിന്  തുടക്കം. കായിക മത്സരങ്ങളോടെ മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങിയ കേരളോത്സവം റോജി.എം.ജോണ്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി അധ്യക്ഷത വഹിച്ചു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കറുകുറ്റി, മൂക്കന്നൂര്‍, മഞ്ഞപ്ര, തുറവൂര്‍, അയ്യമ്പുഴ, മലയാറ്റൂര്‍നീലീശ്വരം, കാലടി, കാഞ്ഞൂര്‍ തുടങ്ങി എട്ട് ഗ്രാമപഞ്ചായത്തുകളെ പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥികളാണ് വിവിധ കലാകായിക വേദികളില്‍ മത്സരിക്കുന്നത്. ഡിസംബര്‍ നാലിന് അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, പഞ്ചഗുസ്തി, ഷട്ടില്‍, ഫുട്‌ബോള്‍, വോളിബോള്‍, വടം വലി മത്സരങ്ങളും, ഡിസംബര്‍ അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കലാമത്സരങ്ങളും നടക്കും. കാഞ്ഞൂര്‍ പാറപ്പുറം ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരം ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ ജോയല്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ജോര്‍ജ്, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, കാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍, അങ്കമാലി ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ സരിത സുനില്‍ ചാലാക്ക, ഷിജി ജോയ്, മനോജ് മുല്ലശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിജോ ചൊവ്വരാന്‍, ലാലി ആന്റു, ബിജു കാവുങ്ങ, കെ.വി. അഭിജിത്ത്, സീലിയ വിന്നി, റാണി പോളി, ആന്‍സി ജിജോ, കൊച്ചുത്രേസ്യ തങ്കച്ചന്‍, മൂക്കന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ബേബി, ഏലിയാസ് കെ. തരിയന്‍, ടി.എം. വര്‍ഗ്ഗീസ്, ബി.ഡി.ഒ. അഭിലാഷ് എം.ആര്‍. വിവിധ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date