Skip to main content
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലത്ത് സംഘടിപ്പിച്ച  'ഭിന്നശേഷി ദിന' റാലി ആന്റണി ജോൺ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ഭിന്നശേഷി ദിനാചരണം: കോതമംഗലത്ത് റാലി സംഘടിപ്പിച്ചു

 

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലം നഗരസഭയില്‍ ഭിന്നശേഷി ദിന റാലി സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എം.എല്‍.എ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വൈകല്യങ്ങളുള്ളവരെ നമ്മളോരോരുത്തരും ചേര്‍ത്ത് നിര്‍ത്തണമെന്നും അവര്‍ക്ക് ചെയ്തു കൊടുക്കുന്നതൊന്നും ഔദാര്യമല്ല അവകാശമാണെന്നും എം.എല്‍.എ പറഞ്ഞു.

പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാലിയില്‍ കോതമംഗലം താലൂക്കിലെ  ഭിന്നശേഷിക്കാരായ നിരവധിപേര്‍ പങ്കെടുത്തു.

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍, വാര്‍ഡ് കൗണ്‍സിലര്‍ സിജോ വര്‍ഗീസ്, കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ്, കോതമംഗലം പെയ്ന്‍ & പാലിയേറ്റീവ് സൊസൈറ്റി പ്രവര്‍ത്തകരായ കുര്യാക്കോസ് ജേക്കബ്, റോയി ജേക്കബ്, പി.കെ മണിക്കുട്ടന്‍, ഷൈനി ജോണി, സി.പി ബഷീര്‍, ഇ.വി എബ്രഹാം, വീല്‍ചെയര്‍ യൂസേഴ്‌സിന്റെ പ്രവര്‍ത്തകരായ അനില്‍കുമാര്‍, ജ്യോതിഷ്തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. അരമനപ്പടി ബൈപ്പാസില്‍ സമാപിച്ച റാലിയെ പോത്താനിക്കാട് ശാലോം ഭവന്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഷേബ അഭിസംബോധന ചെയ്തു.

date