Skip to main content

താലൂക്ക് വികസന സമിതി യോഗം  തുമ്പിച്ചാൽ ചിറയിലേക്ക് മാലിന്യം ഒഴുകുന്നത് തടയണം

 

വിനോദസഞ്ചാര കേന്ദ്രമായ തുമ്പിച്ചാൽ ചിറയിലേക്ക് വ്യവസായ കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആലുവ താലൂക്ക് അനക്സ് ഹാളിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യമുയർന്നു.

ചൂർണിക്കര വില്ലേജിന് സ്വന്തമായി പുതിയ കെട്ടിടം നിർമ്മിക്കണം,കാലടി- മലയാറ്റൂർ റോഡിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം, അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്ന  മഞ്ഞപ്ര വില്ലേജ് കെട്ടിടം പൊളിച്ചു നീക്കണം തുടങ്ങിയ നിർദേശങ്ങളും മെന്നും യോഗത്തിൽ ഉയർന്നു.

മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ അധ്യക്ഷത വഹിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്‌, തഹസിൽദാർ സുനിൽ മാത്യു, ഭൂരേഖ തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, താലൂക്ക് വികസന സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date