Skip to main content
കളിയരങ്ങ് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു

"കളിയരങ്ങ് 2022" ഭിന്നശേഷി ദിനാചരണം : കുട്ടികളുടെ കലാസംഗമം

കണ്ണൂർ: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാസംഗമം സംഘടിപ്പിച്ചു. പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ സംഘടിപ്പിച്ച സംഗമത്തിൽ ഡി. ഇ. ഐ. സി യിൽ ചികിത്സ തേടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും  കലാപരിപാടികൾ അരങ്ങേറി.  തളിപ്പറമ്പ് എം.എൽ.എ എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സിനിമാ താരം അഡ്വ. സി. ഷുക്കൂർ മുഖ്യാതിഥിയായിരുന്നു.
ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ, മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ്. എം.കെ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഇൻ ചാർജ് ഡോ. സന്തോഷ്.ബി, എൻ. എച്ച്. എം തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാഹുൽ.യു.ആർ,  ഡി.ഇ. ഐ. സി മാനേജർ വിപിന.ടി എന്നിവർ സംസാരിച്ചു.

date