Skip to main content

സായുധ പതാകദിനം ഡിസംബര്‍ 7ന്

സായുധസേനാ പതാകദിനം ഡിസംബര്‍ 7 ന് സമുചിതമായി ആചരിക്കും. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഭദ്രതയ്ക്കുമായി ജീവത്യാഗം ചെയ്ത ജവാന്മാരെയും രാജ്യസുരക്ഷയ്ക്കായി ജീവിതത്തിന്റെ നല്ല കാലം വിനിയോഗിച്ച വിമുക്തഭടന്മാരെയും സായുധ സേനാംഗങ്ങളേയും ഓര്‍മ്മിക്കുന്നതിനാണ് ദിനാചരണം.
കാര്‍ ഫ്‌ളാഗ്, ടോക്കണ്‍ ഫ്‌ളാഗ് വില്‍പ്പനയിലൂടെ പതാകദിന നിധി ശേഖരണമാണ് ദിനാചരണത്തിലെ മുഖ്യം. ഈ തുക വിമുക്തഭടന്മാര്‍, അംഗഭംഗം വന്ന സൈനികര്‍, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വിനിയോഗിക്കും. ഏറ്റവുമധികം തുക സമാഹരിക്കുന്ന ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍സിസി, ബറ്റാലിയന്‍ എന്നിവയക്ക് മുഖ്യമന്ത്രിയുടെ റോളിങ്ങ്് ട്രോഫികള്‍ നല്‍കും. തുക സമാഹരണത്തിനും പതാക വിതരണത്തിനും പൊതു-സാങ്കേതിക -ആരോഗ്യ- വൊക്കേഷണല്‍-ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് അധ്യക്ഷന്മാരും അവരുടെ പരിധിയിലെ ഓഫീസ് മേധാവികളും സഹകരിക്കണമെന്ന്് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. പതാകദിനാഘോഷത്തിന് എന്‍സിസി കേഡറ്റുകളെ പങ്കെടുപ്പിക്കണം. സായുധ സേനാപതാകദിനാചരണം വിജയിപ്പിക്കാന്‍ മുഴുവനാളുകളുടെയും സഹകരണവും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

date