Skip to main content

വോട്ടർ പട്ടിക പേരുചേർക്കൽ  ക്യാമ്പയിന്‍  4ന്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ  ഭാഗമായി കരട് വോട്ടര്‍ പട്ടിക പരിശോധിക്കാനും ആക്ഷേപങ്ങളുണ്ടെങ്കില്‍ അറിയിക്കുന്നതിനും പുതുതായി പേരു ചേര്‍ക്കുന്നതിനും  താലൂക്ക്-വില്ലേജ് തലത്തില്‍ ഡിസംബര്‍ നാലിന് പ്രത്യേക  ക്യാമ്പയിന്‍ നടത്തുന്നു. 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. സ്‌പെഷ്യല്‍ ക്യാമ്പയിന്‍ ദിവസം വോട്ടര്‍മാര്‍ക്ക് ആധാര്‍കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ലിങ്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2023ന്റെ ഭാഗമായി ഡിസംബര്‍ എട്ട് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

date