Skip to main content

കെ എഫ് ബി സംസ്ഥാന സമ്മേളനം; ഫിനാന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു

കെ എഫ് ബി( കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്) ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടത്തുന്ന 53ആമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഫിനാന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു.
 എ ഡി എം കെ കെ ദിവാകരന്റെ സാനിധ്യത്തിൽ  എ ഡി എമ്മിന്റെ ചേംബറിൽ ചേര്‍ന്ന യോഗത്തില്‍ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ സമ്മേളനം വിപുലമായി നടത്താന്‍ തീരുമാനിച്ചു.
കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വനിതാ കോളേജില്‍ ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളിലാണ് സമ്മേളനം നടക്കുക. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കാഴ്ചയില്ലാത്ത പ്രതിനിധികളും സഹായികളുമായി 2000 ത്തോളം പേര്‍ പങ്കെടുക്കും. സമ്മേളനം വിജയകരമായി സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹായം ആവശ്യമാണെന്ന് എ ഡി എം കെ കെ ദിവാകരന്‍ യോഗത്തില്‍ പറഞ്ഞു.
യോഗത്തില്‍ കെ എഫ് ബി ജനറല്‍ സെക്രട്ടറി സി കെ അബൂബക്കര്‍, ജില്ലാ കമ്മിറ്റി കണ്‍വീനര്‍ ടി എന്‍ മുരളീധരന്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date