Skip to main content

നെടുമങ്ങാട് ബ്ലോക്കിലെ കേരളോത്സവത്തിന് പരിസമാപ്തി

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ മൂന്ന് ദിവസം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ കൊടിയിറക്കം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം എ. എ റഹീം എം.പി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുകയാണ് കേരളോത്സവം ലക്ഷ്യമിടുന്നത്. പത്ത് വേദികളിലായാണ് കലാ - കായിക- രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ആയിരത്തിലധികം താരങ്ങള്‍ പരിപാടികളില്‍ മാറ്റുരച്ചു.  പനവൂര്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാരായി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവും, സര്‍ട്ടിഫിക്കറ്റുകളും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി പരിപാടിയില്‍ അധ്യക്ഷയായി.

date