Skip to main content

കല്ലൂര്‍ യു. പി സ്‌കൂളും ഇനി സ്മാര്‍ട്ട്

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് കല്ലൂര്‍ യു. പി സ്‌കൂളിന് അനുവദിച്ച സ്മാര്‍ട്ട് ക്ലാസ്സ്റൂം ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.സ്മാര്‍ട്ട് ഇന്ററാക്റ്റീവ് വൈറ്റ് ബോര്‍ഡ്, പ്രൊജക്ടര്‍ എന്നിവയുള്‍പ്പെട്ട സ്മാര്‍ട്ട് ക്ലാസ്സ്റൂമിലൂടെ അധ്യാപനം കൂടുതല്‍ രസകരമാക്കാനും പഠനം കൂടുതല്‍ ലളിതമാക്കാനും സാധിക്കും. മൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. എല്‍.കെ. ജി മുതല്‍ ഏഴാം ക്ലാസ്സുവരെ 258 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വേണുഗോപാലന്‍ നായര്‍ , വാര്‍ഡ് മെമ്പര്‍ ടി.അനില്‍കുമാര്‍ , അധ്യാപകര്‍ തുടങ്ങിയവരും പങ്കെടുത്തു.

date