Skip to main content

ദേശീയ യുവോത്സവ മത്സരത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 

കേരളോത്സവം 2022ല്‍ ജില്ലാതലത്തില്‍ നേരിട്ട് നടത്തുന്ന മത്സരങ്ങളായ വായ്പ്പാട്ട് (ക്ലാസിക്കല്‍-ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്‌ളൂട്ട്, വീണ, ഹാര്‍മോണിയം, ഗിത്താര്‍ എന്നീ മത്സരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 1ന് 15 വയസ് തികഞ്ഞവരും 30 വയസ് കവിയാത്തവരുമായ യുവജനങ്ങള്‍ക്ക് മാത്രമേ ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളു. പങ്കെടുക്കുന്നവര്‍ പേര്, അഡ്രസ്, ജനനതീയതി, ഫോട്ടോ, ഫോണ്‍നമ്പര്‍, തിരിച്ചറിയല്‍രേഖ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 8നകം tcr.ksywb@kerala.gov.in എന്ന മെയില്‍ ഐഡിയില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281637880, 8078708370

date