Skip to main content
തൃശൂർ ജില്ലാ വനിത ശിശു വികസന വകുപ്പിന്റെ നേത്യത്വത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥർക്കുളള ബോധവത്കരണ ശില്പശാല അഡ്വ. ജിഷ്ണു കെ മാധവ് ക്ലാസ്സ് നയിക്കുന്നു

ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥർക്ക് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. അഡ്വ. ജിഷ്ണു കെ മാധവ് ക്ലാസ് നയിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണം തടയുന്ന പോഷ് ആക്ട് സംബന്ധിച്ച് ശില്പശാല വിശദമായി ചർച്ച ചെയ്തു.   

 വനിത ശിശുവികസന വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വനിത സംരക്ഷണ ഓഫീസർ എസ് ലേഖ ക്ലാസ് നയിച്ചു. ഗാർഹിക പീഡന നിരോധന നിയമം (ഡൊമസ്റ്റിക് വയലൻസ് ആക്ട്)  സംബന്ധിച്ച് ശില്പശാലയിൽ വിശദമായി പ്രതിപാദിച്ചു. 

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാലയിൽ ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ ) എം സി ജ്യോതി, ജില്ലാ വനിത ശിശു വികസന ഓഫീസർ പി മീര, ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിങ്ങ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.

date