Skip to main content

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സൗജന്യ പി എസ് സി പരിശീലനം

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ (സി സി എം വൈ) പി എസ് സി, യു പി എസ് സി, എസ് എസ് സി, ആർ ആർ ബി, ബാങ്കിങ്ങ് തുടങ്ങിയ മത്സരപരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് 2023 ജനുവരി 1 ന് ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. ഉദ്യോഗാർത്ഥികൾ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ പരിശീലന കേന്ദ്രത്തിൽ നേരിട്ട് നൽകുകയോ തപാൽ മുഖേന അയക്കുകയോ ചെയ്യാവുന്നതാണ്. അപേക്ഷ അയക്കേണ്ട മേൽവിലാസം: പ്രിൻസിപ്പൽ, ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം, ചേരമാൻ ജുമാ മസ്ജിദ് ബിൽഡിംഗ്, കൊടുങ്ങല്ലൂർ പി ഒ, തൃശൂർ 680664. ഫോൺ: 0480 2804859

date