Skip to main content
അതിതീവ്ര മണ്ണ് പര്യവേഷണ പഠന റിപ്പോർട്ടും  ഭൂപട പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റർ നിർവഹിക്കുന്നു

മണ്ണ് പര്യവേഷണ പഠന റിപ്പോർട്ട് പ്രകാശനം 

 

'മണ്ണ് ഭക്ഷണത്തിന്റെ ഉറവിടം' എന്ന സന്ദേശവുമായി  ലോക മണ്ണ് ദിനത്തിൽ മണ്ണ് ഭൂപട പ്രകാശനവും റിപ്പോർട്ട്‌ പ്രകാശനവും നടന്നു. കൃഷി വകുപ്പിന് കീഴിലുള്ള മണ്ണുത്തി സ്‌റ്റേറ്റ് സീഡ് ഫാമിലെ (State Seed farm) മണ്ണ് പര്യവേക്ഷണം നടത്തിയ അതിതീവ്ര മണ്ണ് പര്യവേഷണ പഠന റിപ്പോർട്ടും (High intensity detailed soil survey) ഭൂപട പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റർ തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെകെ സിനിയയ്ക്ക് കൈമാറി. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോക മണ്ണ് ദിനം ആഘോഷിച്ച് വരുന്നതിന്റെ  പ്രാധാന്യത്തെ കുറിച്ച് റിട്ടയേർഡ് പ്രൊഫസർ പി എസ് ജോൺ മണ്ണറിവ് സെമിനാറിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. മണ്ണിനെ അറിയാം മണ്ണിലൂടെ (MAM ) മൊബൈൽ ആപ്പിനെ ജില്ല മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ തോമസ് അനീഷ് ജോൺസൺ പരിചയപ്പെടുത്തി. മണ്ണ് പര്യവേക്ഷണ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ രേണു പി. ഡി,  കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സോയിൽ സർവ്വേ ഓഫീസർ എം എ സുധീർ ബാബു, മുല്ലക്കര ഡിവിഷൻ കൗൺസിലർ അഡ്വ.ടി എ അനീസ് അഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date