Skip to main content

ആയുഷ് മിഷൻ യോഗ പരിശീലകരുടെ ഒഴിവ്

 

ആളൂർ  ഗവ.ഹോമിയോ  ഡിസ്പെന്‍സറിയിലേക്ക് നാഷണല്‍ ആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള പാർട് ടൈം  യോഗ ഇന്‍സ്ട്രക്ടർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികള്‍ അവരുടെ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും  സഹിതം ആളൂർ   പഞ്ചായത്ത് കോൺഫറൻസ് ഹാളില്‍ 9 ന് രാവിലെ പത്തരയ്ക്ക്  കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത- അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള  BNYS / BAMS ബിരുദമോ MSC (യോഗ) MPhil(യോഗ) എന്നിവയോ അംഗീകൃത സർവ്വകലാശാലയില്‍ നിന്നോ സർക്കാർ സ്ഥാപനത്തിൽ   നിന്നോ  ഒരു വർഷത്തില്‍ കുറയാതെയുള്ള  പി ജി ഡിപ്ലോമ അല്ലെങ്കില്‍ യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പടെയുള്ള  യോഗ സർട്ടിഫിക്കറ്റ് കോഴ്സ്, പ്രായപരിധി 50 വയസ്. ആളൂർ  പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ:0480-2721024

date