Skip to main content

സൗജന്യ പരിശീലനം

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും 10 ദിവസത്തെ സൗജന്യ പാചക പരിശീലനം, 30 ദിവസത്തെ ബ്യൂട്ടീഷ്യന്‍ പരിശീലനം എന്നിവ നല്‍കുന്നു. 

പരിശീലന പരിപാടി ഡിസംബറില്‍ ആരംഭിക്കും. പ്രായം: 18-45 വയസ്സ്. താത്പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ 10.30-ന് പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0477-2292428, 8330011815.
 

date