Skip to main content

വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി 1991 പ്രകാരം ക്ഷേമനിധി ഒടുക്കു വരുത്തുന്ന തൊഴിലാളികളുടെ കുട്ടികൾക്കുള്ള  2022-23 വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ്, സെൻട്രൽ സ്കൂളുകളിൽ 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്. അപേക്ഷ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസിൽ നിന്ന് ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 31  വരെ സ്വീകരിക്കുന്നതാണെന്ന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ഫോൺ : 0484 - 2401632.

date