Skip to main content

മടവീണ ഇരുമ്പനം പാടശേഖരം ജില്ലകളക്ടര്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: വേലിയേറ്റം മൂലം മട വീണ കുട്ടനാട്ടിലെ ഇരുമ്പനം പാടശേഖരം ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ തിങ്കളാഴ്ച സന്ദര്‍ശിച്ചു. വേലിയേറ്റം ശക്തമായതോടെയാണ് 400 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ മടവീണത്. മട പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. മടവീണതോടെ പ്രദേശത്തെ ചില വീടുകളില്‍ വെള്ളം കയറി. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനും കളക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.
കുട്ടനാട് തഹസില്‍ദാര്‍ എസ്. അന്‍വര്‍, പാടശേഖര സമിതി പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ഹരിപ്പാട് മുനിസിപ്പാലിറ്റി, ചെറുതന, വീയപുരം, തലവടി, വെളിയനാട്, പള്ളിപ്പാട്, ചെന്നിത്തല, ചമ്പക്കുളം, കൈനകരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ 13 പാടശേഖരങ്ങളിലും മടവീഴ്ച ഉണ്ടായിട്ടുണ്ട്.നടുവിലേ പോച്ച വടക്ക്, പുറക്കരി പുത്തന്‍ നിലം, മടയാടി പാടം, വാടക്കയം, മോഴഞ്ചേരി മാറാന്തടം, വൈപ്പിന്‍കാട് വടക്ക്, മുട്ടത്ത് വടക്ക്, ആയിരത്തുവടക്ക്, വഴുതാനം വടക്ക്, ചെന്നിത്തല ബ്ലോക്കിലെ 7,5 പാടങ്ങള്‍, മണിമടക്കേട്, ഇരുമ്പനം എന്നീ പാടശേഖരങ്ങിലാണ് മടവീണത്.
 

date