Skip to main content

ക്വിസ്പ്രസ് ദക്ഷിണ മേഖല മത്സരം ഡിസംബര്‍ ആറ്ന്

ആലപ്പുഴ: കേരള മീഡിയ അക്കാദമിയുടെ ക്വിസ്പ്രസ് ദക്ഷിണ മേഖല മത്സരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ഹയര്‍സെക്കന്‍ഡറി, കോളജ് ടീമുകള്‍ ഡിസംബര്‍ ആറ്ന്  രാവിലെ 8.30-ന് മുമ്പായി തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ എത്തണം. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ടീമുകള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ പങ്കെടുക്കാം. ടീമംഗങ്ങള്‍ സ്റ്റുഡന്റ് ഐഡി കാര്‍ഡും ഒരു പകര്‍പ്പും സഹിതം എത്തണം.
26- നാണ് ഫൈനല്‍. ഇതിലെ വിജയികള്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും ലഭിക്കും. 50,000, 10,000, 5000 രൂപ എന്നിങ്ങനെ സമ്മാനങ്ങളുമുണ്ട്.

date