Skip to main content

പെരുമ്പളത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ ടൈല്‍ റോഡ് നിര്‍മ്മിച്ചു

 

ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മിച്ച് പെരുമ്പളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കടേപ്പറമ്പ് ലക്ഷം വീട് കോളനി റോഡാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൈല്‍ പാകി നിര്‍മിക്കുന്നത്. റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വര്‍ഷത്തെ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണവും ടൈല്‍ വിരിക്കലും നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ 14,62,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് നിര്‍മാണം. ഈ രംഗത്ത് പ്രാവീണ്യം നേടിയ മൂന്ന് പേര്‍ ഉള്‍പ്പെടെ 10 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് പാത നിര്‍മിക്കുന്നതും ടൈല്‍ പാകുന്നതും. നിലവില്‍ 200 മീറ്റര്‍ നീളത്തിലാണ് പാതയുടെ ടൈല്‍ പാകല്‍ നടക്കുന്നത്. പദ്ധതിയുടെ തുടര്‍ച്ചയായി പ്രദേശത്ത് ശോചനീയാവസ്ഥയിലുള്ള മറ്റു റോഡുകളും പുനര്‍നിര്‍മിക്കും. ഇതുവരെ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഇരുപതില്‍പരം റോഡുകള്‍ പഞ്ചായത്തില്‍ നിര്‍മിച്ചിട്ടുണ്ട്.  

പാത യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ യാത്ര ദുരിതത്തിന് അറുതിയാകുമെന്നും നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ പറഞ്ഞു. 

date