Skip to main content

കാലിത്തീറ്റ സബ്സിഡി വിതരണം ചെയ്തു

ആലപ്പുഴ: മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്സിഡിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത നിര്‍വഹിച്ചു. പത്ത് ലക്ഷം രൂപയാണ് സബ്സിഡി ഇനത്തില്‍ നല്‍കിയത്. ഗ്രാമസഭ പട്ടികയില്‍ ഉള്‍പ്പെട്ട 220 ക്ഷീരകര്‍ഷകര്‍ക്കാണ് സബ്സിഡി നല്‍ക്കുന്നത്.

പൊള്ളത്തൈ ദേശ സേവിനി വായനശാലയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം ബി. രജിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സജി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രജീഷ്, പഞ്ചായത്ത് അംഗങ്ങളായ രജിമോള്‍ ശിവദാസ്, സുമ ശിവദാസ്, മെറ്റില്‍ഡ മാത്യു, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എസ്. സൗമ്യ, പൊള്ളത്തൈ ക്ഷീരസംഘം പ്രസിഡന്റ് ആര്‍. സൗരഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date