Skip to main content

നീരുറവ് യാത്ര നടത്തി

കോട്ടയം :  തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ പ്രവർത്തികൾ കണ്ടെത്തുന്നതിന്  വേണ്ടി  നീർത്തട അധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നടത്തിയ നീർത്തട കമ്മറ്റിയും നീരുറവ് യാത്രയും പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ ഉദ്ഘാടനം ചെയ്തു.
 പഞ്ചായത്തിലെ 1,2,10,11,12,13,14,15 വാർഡുകൾ ഉൾപ്പെടുന്ന പ്രധാന നീർത്തടമായ വടയാർ നീർത്തടത്തിലാണ്  നിർത്തടാധിഷ്ഠിത സമഗ്ര വികസനത്തിനുള്ള  നീർത്തട കമ്മറ്റിയും നീരുറവ യാത്രയും നടത്തിയത്. ഗ്രാമ പഞ്ചായത്തംഗങ്ങളായ വിജയമ്മ ബാബു, ലിസമ്മ ജോസഫ്,
അനിത സുഭാഷ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ഷിനോദ്, തൊഴിലുറപ്പ് വിഭാഗം എ.ഇ. സിനി മോൾ, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥർ, പഞ്ചായത്തിലെ തൊഴിലുറപ്പ് - കുടുംബശ്രീ പ്രവർത്തകർ , മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ നീർത്തട കമ്മറ്റിയും നീരുറവ്  യാത്രയും പഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ ഉദ്ഘാടനം ചെയ്യുന്നു.

(കെ.ഐ. ഒ.പി.ആർ 3014/2022)
 

date