Skip to main content

മെഡിക്കൽ കോളജിന് എം.പി. ഫണ്ടിൽ നിന്ന് ബസ്; ഫ്‌ളാഗ് ഓഫ് ഡിസംബർ അഞ്ചിന്

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന് തോമസ് ചാഴികാടൻ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ബസിന്റെ ഫ്‌ളാഗ് ഓഫ് കർമവും ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളുടെ 'കുടുംബങ്ങളെ ദത്തെടുക്കൽ' പദ്ധതിയുടെ ഉദ്ഘാടനവും ഡിസംബർ അഞ്ചിന് രാവിലെ നടക്കും. എം.പി. ഫണ്ടിൽനിന്ന് 23.33 ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് വാങ്ങിയത്.
 മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസ് അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ രാവിലെ 9.00 മണിക്ക്  തോമസ് ചാഴികാടൻ എം.പി. ഫ്‌ളാഗ് ഓഫ് കർമം നിർവഹിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനവും എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷയായിരിക്കും.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആമുഖപ്രഭാഷണം നടത്തും. ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്്ജു മനോജ്,  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സജി തടത്തിൽ, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്‌ളോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ഗ്രാമപഞ്ചായത്തംഗങ്ങളായ അരുൺ ഫിലിപ്പ്, റോസിലി ടോമിച്ചൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, മെഡിക്കൽ കോളജ് സൂപ്രണ്ട് ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ വർഗീസ് പി. പുന്നൂസ്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.

(കെ.ഐ.ഒ.പി.ആർ 3006/2022)

date