Skip to main content

ളാലം ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം നടത്തി

കോട്ടയം: ളാലം ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. പൂവരണി എസ്.എൻ.ഡി.പി.  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനവും, സൗജന്യ മൃഗചികിത്സ ക്യാമ്പും ഗവ്യ ജാലകം എന്ന പേരിൽ ചോദ്യോത്തര പരിപാടിയും സംഘടിപ്പിച്ചു.

'പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞപരിപാടി 2022 ', 'ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ക്ഷീരമേഖലയിൽ ' എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടത്തി. ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ്, ഗുണ നിയന്ത്രണ ഓഫീസർ ജാക്വലിൻ ഡൊമനിക്ക് എന്നിവർ സെമിനാർ നയിച്ചു. ക്ഷീര മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വരെയും ചടങ്ങിൽ ആദരിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, ളാലം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന ഓഫീസർ കെ.ആർ രേവതിക്കുട്ടി എന്നിവർ പങ്കെടുത്തു.
 
ഫോട്ടോക്യാപ്ഷൻ : ളാലം ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യുന്നു.

(കെ.ഐ.ഒ.പി.ആർ 3010 /2022)

date