Skip to main content

സരസിന് മോടി കൂട്ടാൻ ഫ്ലാഷ് മോബ്

കോട്ടയം: കുടുംബശ്രീ ദേശീയ സരസ്് മേളയുടെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ ആറ്, എട്ട് തീയതികളിലായി ഫ്ളാഷ് മോബ് സംഘടിപ്പിക്കും. ഡിസംബർ ആറിന് ചേർപ്പുങ്കൽ ബി.വി.എം. കോളേജ്, പാലാ അൽഫോൺസ കോളേജ്, ഈരാറ്റുപേട്ട ടൗൺ, കൊട്ടാരമറ്റം ബസ്് സ്റ്റാന്റ്, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് ഫ്ളാഷ് മോബ് സംഘടിപ്പിക്കുക. ചേർപ്പുങ്കൽ ബി.വി.എം കോളേജിലെ എം.എസ്.ഡബ്ള്യൂ വിദ്യാർത്ഥികളാണ് ഫ്ളാഷ് മോബ് അവതരിപ്പിക്കുന്നത്. ഡിസംബർ എട്ടിന് കോട്ടയത്ത് ബി.സി.എം. കോളേജ്, സി.എം.എസ് കോളേജ്, തിരുനക്കര, നാഗമ്പടം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ബി.സി.എം കോളേജിലെ എം.എസ്.ഡബ്ള്യൂ വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിക്കും.

(കെ.ഐ.ഒ.പി.ആർ 3011 /2022)

date